രാജപുരം : ലയൺസ് ക്ലബ് കോളിച്ചാൽ യൂണിറ്റ് പൊതുജനങ്ങൾക്കായി നിർമ്മിച്ച രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.
പനത്തടി ടൗണിലും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജംഗ്ഷനിലുമായാണ് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള വെയിറ്റിംഗ് ഷെഡുകൾ നിർമ്മിച്ചത്.സെന്റ് മേരീസ് സ്കൂൾ ജംഗ്ഷനിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ ബസ് കാത്തുനിൽക്കുന്നതിനായി ഒരുക്കിയ ബസ് വെയിറ്റിംഗ് ഷെഡ് ലയൺ ഡിസ്ട്രിക് ഗവർണർ രവി ഗുപ്തയും, പനത്തടി ടൗണിലെ തിരക്കേറിയ ഭാഗത്ത് യാത്രക്കാർക്കായി നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ലയൺസ് ക്ലബ് കോളിച്ചാൽ പ്രസിഡന്റ് സി.ഒ.ജോസഫ് അധ്യക്ഷത വഹിച്ചു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലയൺസ് ക്ലബ് എന്നും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികളായ എം.പത്മകുമാരി, ബി. സുരേഷ്, കെ.ബി. രതീഷ്, അനില കുമാരി, എൻ. വിൻസെൻ്റ്, കെ.കെ. വേണുഗോപാൽ, ക്ലബ്ബ് ഭാരവാഹികളും
ജയകുമാർ, ഷാജി ജോസഫ്, ബിജു മത്തായി, രാജീവ് കണിയാന്തറ തുടങ്ങിയവർ സംസാരിച്ചു.
