പ്രസംഗ പരിശീലനം സംഘടിപ്പിച്ചു.

രാജപുരം : കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, ഊരു സമിതികൾ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികൾക്ക് വേണ്ടി കോടോം-ബേളൂർ പ്രോഗ്രാം ലെവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റിയും ഊരു സമിതിയും സംയുക്തമായി സംഘടിപ്പിച്ച  ഏകദിന പ്രസംഗ രണ്ടാമത് പരിശീലന ക്യാമ്പ് തുമ്പക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. നബാർഡ് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഇ.സി.ഷാജി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജീവൻ ചീരോൽ അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.ഡി.സി ഭാരവാഹികളായ സതീന്ദ്രൻ ചീരോൽ, പ്രമോദ് തൊട്ടിലായി, ബാബു കുട്ടൻ തുമ്പക്കുന്ന്, ഊരുമൂപ്പൻ  ടി.രാജേഷ് , സർക്കാരി വില്ലേജ് പ്ലാനിംഗ് കമ്മിറ്റി പ്രസിഡണ്ട് പി.എസ്.കൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു.
   കോടോം-ബേളൂർ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിൽ നബാർഡ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയാണ് പ്രോഗ്രാം ലെവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റി പദ്ധതി പ്രദേശത്തെ ഊരുകളിലെ യുവതിയുവാക്കൾക്ക് പ്രസംഗ പരിശീലനം നൽകുന്നതിനും , സഭാകമ്പം മാറ്റുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  കമ്മിറ്റഡ് സോഷ്യൽ വർക്കർ രമ്യ ബാലകൃഷ്ണൻ , പട്ടികവർഗ്ഗ പ്രമോട്ടർ ആർ.കെ.രണദിവൻ, എസ് ടി ആനിമേറ്റർ വി.രാധിക എന്നിവരടങ്ങിയ ടീമാണ് ക്യാമ്പ് നയിച്ചത്.
    തുമ്പക്കുന്ന് വില്ലേജ് പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറി രജനി മോഹനൻ സ്വാഗതവും, ക്യാമ്പ് കോർഡിനേറ്റർ അജിത പനയാർകുന്ന് നന്ദിയും പറഞ്ഞു. രണ്ടു ക്യാമ്പുകളിലായി അൻപതോളം യുവതീ യുവാക്കൾ പ്രസംഗ പരിശീലനം പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.

Leave a Reply