രാജപുരം: വിവിധ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനായും കൂടുതൽ ഫലപ്രദമായ രീതിയിൽ സേവനങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനുമായി നടപ്പിലാക്കുന്ന “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചകൾ തോറും സംഘടിപ്പിക്കുന്ന ആരോഗ്യ മേള പാലങ്കല്ല് കുടുംബാരോഗ്യ ഉപകേന്ദ്രത്തിൽ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ വനജ ഐത്തു അധ്യക്ഷത വഹിച്ചു. ജെ.പി.എച്ച്.എൻ ഷൈബി, കെ.ഷീന തുടങ്ങിയവർ പ്രസംഗിച്ചു. ജെ.എച്ച്. ഐ ആനി തോമസ് സ്വാഗതവും പി.ചിത്ര.പി നന്ദിയും പറഞ്ഞു .മേളയുടെ ഭാഗമായി ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് കാർഡ് വിതരണം, ജീവിത ശൈലീ രോഗ നിയന്ത്രണം എന്നിവ സംഘടിപ്പിച്ചു.