രാജപുരം: ആവേശകരമായ പുരുഷ വനിത വടംവലി മത്സരത്തോടെ കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവം ചുണ്ണംകുളത്ത് ഗംഭീരതുടക്കം.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞികൃഷ്ണൻ, ജ്യോതി രാധാകൃഷ്ണൻ , എം.വി.ജഗന്നാഥ്, കെ.എം.കുഞ്ഞികൃഷ്ണൻ, കെ.വി.ബാബു , ബാബുരാജ് അമ്പലത്തറ തുടങ്ങിയവർ സംസാരിച്ചു.
ടി.കെ.ശ്രീധരൻ വായനശാല ഗ്രന്ഥാലയം ചുണ്ണകുളം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചു.
ജില്ലാ അസോസിയേഷൻ റഫറി മനോജ് കുമാർ അമ്പലത്തറ മത്സരങ്ങൾ നിയന്ത്രിച്ചു. വാശിയേറിയ മത്സരങ്ങക്കൊടുവിൽ പുരുഷ വിഭാഗത്തിൽ യുവശക്തി അട്ടക്കണ്ടം ഒന്നാം സ്ഥാനവും വിവേകാനന്ദ ക്ലായി രണ്ടാം സ്ഥാനവും നേടി. വനിതാ വടംവലി വിഭാഗത്തിൽ ശ്രീദുർഗ്ഗ കാനത്തിൽ ഒന്നാം സ്ഥാനവും യുവധാര എരമകുളം രണ്ടാം സ്ഥാനവും നേടി. ഒക്ടോബർ 2 പാത്തിക്കര വെച്ച് ഫുട്ബോൾ മത്സരവും ഒക്ടോബർ 4 ന് പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചഗുസ്തി ചെസ് മത്സരങ്ങളും
ഒക്ടോബർ ഏഴിന് ബാനത്ത് വെച്ച് ഷെട്ടിൽ മത്സരവും ഒക്ടോബർ 10 ന് വോളിബോൾ മത്സരം ചക്കിട്ടടുക്കത്ത് വെച്ചും ഒക്ടോബർ 12 ബാനത്തു വെച്ച് കബഡി മത്സരവും, ഒക്ടോബർ 13ന് പഞ്ചായത്ത് ഹാളിൽ ഓഫ് സ്റ്റേജ് മത്സരങ്ങളും , ഒക്ടോബർ 14ന് നെരോത്ത് ക്രിക്കറ്റ് മത്സരവും, ഒക്ടോബർ 15ന് അത്‌ലറ്റിക്സ് മത്സരങ്ങൾ തട്ടുമ്മൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ചും , ഒക്ടോബർ 22 ന് തായന്നൂരിൽ വച്ച് കലാ മത്സരങ്ങളുംനടക്കും.
പ്രാദേശികമായി സംഘാടക സമിതികൾ വിളിച്ചുചേർത്ത് വൻ പങ്കാളിത്തത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ഭരണസമിതി തീരുമാനം. മത്സരങ്ങൾക്ക് ശേഷം വിജയികൾ സമ്മാനദാന ചടങ്ങും നടന്നു.