ക്രോസ് കൺട്രി മത്സരം ; പയ്യന്നൂർ കോളേജ് ജേതാക്കൾ.
രാജപുരം: സെൻ്റ് പയസ് ടെൻത് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി.പുരുഷ വിഭാഗത്തിൽ എസ് എൻ കോളേജ് കണ്ണൂരും വനിതാ വിഭാഗത്തിൽ മാടായി കോളേജും രണ്ടാം സ്ഥാനം നേടി.പുരുഷ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മൂന്നാം സ്ഥാനം നേടി. കണ്ണൂർ സർവ്വകലാശാലാ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോ ജോസഫ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.എം.ഡി.ദേവസ്യ, സർവ്വകലാശാലാ കായിക വിഭാഗം അസിസ്റ്റൻ്റ് ഡയറക്റ്റർ ഡോ.കെ.വി.അനൂപ് എന്നിവർ സമ്മാന വിതരണം നടത്തി. കോളേജ് കായിക വിഭാഗം മേധാവി പി.രഘുനാഥ്, പ്രവീൺ മാത്യൂ, പി.വി.മന്മഥൻ എന്നിവർ സംസാരിച്ചു. ജനറൽ ക്യാപ്റ്റൻ പോൾസൺ നന്ദി പറഞ്ഞു.