ചാമക്കുഴി എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കേരളീയം 2023 സംഘടിപ്പിച്ചു. തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
കിനാനൂർ-കരിന്തളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. സി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ നിഷ അനന്തൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി ബി.കെ.സുരേഷ്, ടി.വി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. വായനശാല വനിതാവേദി അവതരിപ്പിച്ച തിരുവാതിര അരങ്ങേറി. തുടർന്ന് വയലാർ അനുസ്മരണ ട്രാക്ക് ഗാനമേളയും സംഘടിപ്പിച്ചു. പി.ശ്യാമിന നന്ദി പറഞ്ഞു.

Leave a Reply