രാജപുരം: ഡോ: അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ കോടോത്തിൽ വച്ച് നടന്ന ഹോസ് ദുർഗ്ഗ് സബ് ജില്ലാ അണ്ടർ 19 വടംവലി മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കോടോത്ത് സ്കൂൾ ഒന്നാം സ്ഥാനം നേടി . ഗവ.ഹയർ സെക്കന്ററി സ്കൂൾ കക്കാട് രണ്ടാം സ്ഥാനം നേടി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പാൾ ഇൻ ചാർജ് വി.പത്മനാഭൻ സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് പി.രമേശൻ അധ്യക്ഷത വഹിച്ചു. ആംശസകളറിയിച്ച് പി.ടി.എ എക്സി. അംഗം കെ.ഗംഗാധരൻ , എച്ച്. എസ് സീനിയർ അസിസ്റ്റന്റ് കൃഷ്ണൻ എ.എം.എന്നിവർ സംസാരിച്ചു. എച്ച്.എസ്.എസ്. അധ്യാപകൻ ടി.ആർ.രജ്ഞിത്ത് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ്സ് പി.സുമതി സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ശ്രീലത വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എച്ച്.എസ്.എസ് സീനിയർ അസിസ്റ്റന്റ് എലിസബത്ത് അബ്രഹാം സംസാരിച്ചു. കായികാധ്യാപകൻ കെ.ജനാർദ്ദനൻ നന്ദി പറഞ്ഞു.