രാജപുരം: പെരിയ ദേശീയ പാതയിൽ കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് മരിച്ച തായന്നൂരിലെ രഘുനാഥ് (52), ചപ്പാരപ്പടവിലെ സി. രാജേഷ് എന്നിവരുടെ സംസ്കാരം വീട്ടുവളപ്പിൽ കഴിഞ്ഞു. ചെരളത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ തായന്നുർ തേരംകല്ല് സ്വദേശികളായ ടി.രാജേഷ് (35) രാഹുൽ ( 35 )എന്നിവർ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണപ്പെട്ട ടി.രഘുനാഥ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഡിഷ് കമ്പനിയിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്.
അച്ഛൻ: പരേതനായ കുഞ്ഞമ്പു
അമ്മ: ടി മാധവി
സഹോദരങ്ങൾ: ടി. രാജു (ടാക്സി ഡ്രൈവർ, കാലിച്ചാനടുക്കം), ടി.പ്രദീപ് (ടൈലറിംഗ് ഷോപ്പ്, തായന്നൂർ ), ടി.ബിന്ദു,
മരണപ്പെട്ട സി.രാജേഷ്സ്വകാര്യ പെയ്ന്റിംഗ് കമ്പനിയുടെ സെയിൽസ് റെപ്രസന്റീറ്റീവാണ്.
അച്ഛൻ : പി.അമ്പു, അമ്മ: ജാനകി
ഭാര്യ: ആതിര (കോടോത്ത്).
സഹോദരങ്ങൾ: സി. രമ (ബിരിക്കുളം) സി. രഞ്ജിത (വണ്ണാത്തിക്കാനം)
പരേതയായ രജനി.