രാജപുരം: തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള വോട്ട് വണ്ടി മലയോരണ് പ്രചാരണം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വോട്ടർമാരെയും നിലവിലുള്ള വോട്ടർമാരെയും വോട്ട് ചെയ്യിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷൃം. വോട്ടിങ് മെഷനുകളീൽ കൃതിമം നടക്കുന്നതായി പല കോണുകളിലും പരാതികൾ ഉയരുമ്പോൾ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വോട്ട് വണ്ടിയിലൂടെ തെളിയിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.