രാജപുരം: വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകി കൊണ്ട് കേരളത്തിലെ കർഷക സമൂഹത്തെ ദ്രോഹിക്കുന്ന കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതാൻ വേണ്ട നടപടികൾ കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരുടെ കൃഷി ഭുമിയിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ പിടികൂടാനുള്ള സ്വാതന്ത്ര്യം കർഷകന് നൽകണം. അല്ലാത്തപക്ഷം കർഷകർ സംഘടിതമായി നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഫാ.ജോജി കാക്കരമറ്റത്തിൽ ക്ലാസ് നയിച്ചു. കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ജോണി തോലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.ജോസഫ് വാരണത്ത്, ഫാ.ആൻ്റണി ചാണകാട്ടിൽ, പിയൂസ് പറയിടം, സ്റ്റീഫൻ മലമ്പേപതിയിൽ, ജോയി കീച്ചേരി, സണ്ണി ഇലവുങ്കൽ , ബാബു പാലാപറമ്പിൽ, റോണി ആൻ്റണി, സിബി പുതുവീട്ടിൽ, ജിജി പോൾ, തോമസ്, വിൽസൻ, ജോയി തോട്ടം, ജോസ് നാഗരോലിൽ തുടങ്ങിയവർ സംസാരിച്ചു.