രാജപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ 791 മത് റാങ്ക് കരസ്ഥമാക്കി നാടിനും ജില്ലയ്ക്കും അഭിമാനമായ അനുഷ ആർ ചന്ദ്രനെ ജില്ലാ പഞ്ചായത്ത് മെമ്പറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംഞ്ചാൽ യൂണീറ്റ് പ്രസിഡന്റുമായ ഷിനോജ് ചാക്കോയും വ്യാപാരി നേതാക്കളും വീട്ടിൽ എത്തി അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ലിജോ ടി ജോർജ്, ഷിനോജ് ചാക്കോ എന്നിവർ സംസാരിച്ചു. സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് വന്ന അനുഷയുടെ വിജയം നാടിനും നമ്മുടെ ജില്ലയ്ക്കും വളരെ അധികം അഭിഭാനം നൽകുന്നതുമാണെന്ന് ഷിനോജ് ചാക്കോ പറഞ്ഞു. ട്രഷറർ ഇ.എൻ.മോഹനൻ നന്ദി പറഞ്ഞു.