റാണിപുരം കുണ്ടുപ്പള്ളിയിൽ ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു.

രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിൽ ഇന്നലെ രാത്രിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പി.യോഗേഷ് കുമാറിൻ്റെ തോട്ടത്തിലാണ് രാത്രിയിൽ ആനയിറങ്ങിയത്. വാഴ, തെങ്ങിൻ തൈകൾ എന്നിവ നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി റാണിപുരത്തും, സമീപ പ്രദേശങ്ങളിൽ ആനശല്യം രൂക്ഷമാണ്. കാട്ടിൽ തീറ്റ കുറഞ്ഞതും, ആന ശല്യം തടയുന്നതിനായി നിർമ്മിച്ച സോളാർ വേലി പലയിടങ്ങളിലും തകരാറിലായതുമാണ് ആനകൾ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുവാൻ കാരണം. ആദ്യമായാണ് ഈ പ്രദേശത്ത് ആനയിറങ്ങുന്നത്. ആനയിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ സാന്ത്വന വാക്കുകൾക്കപ്പുറം അധികാരികൾ ഒന്നും ചെയ്യുന്നില്ല എന്നതാണ് ജനങ്ങളുടെ പരാതി. അടിയന്തിരമായി സോളാർ വേലികൾ അറ്റകുറ്റപ്പണികൾ നടത്തി ആന ശല്യം തടയാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം. വനം വകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Leave a Reply