അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്രംധ്വജപ്രതിഷ്ഠ ,ദ്രവ്യകലശ , ശിവരാത്രി ആറാട്ട് മഹോത്സവം ഫെബ്രുവരി 6 മുതൽ 15 വരെ

രാജപുരം: അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്രം
ധ്വജപ്രതിഷ്ഠ , ദ്രവ്യകലശ ശിവരാത്രി ആറാട്ട് മഹോത്സവം ഫെബ്രുവരി 6 മുതൽ 15 വരെയും 19, 20 തിയ്യതികളിൽ തെയ്യം കളിയാട്ടവും നടക്കും. ക്ഷേത്രം തന്ത്രി ഇരവിൽ കേശവൻ വാഴുന്നോർ മുഖ്യകാർമികത്വം വഹിക്കുമെന്ന് ഭാരവാഹികളറിയിച്ചു. 6 ന് രാവിലെ 7.23 ന് കലവറ നിറയ്ക്കൽ, വൈകുന്നേരം 5 മണിക്ക് തന്ത്രികൾക്ക് വരവേൽപ്പ് ,
തുടർന്ന് പൂജാദി കർമ്മങ്ങൾ.
7 ന് രാവിലെ 5 മണി മുതൽ പൂജാദികർമ്മങ്ങൾ,
11 മണിക്ക് സമൂഹ സഹസ്രനാമാർച്ചന,
ഉച്ചയ്ക്ക് മഹാപൂജ,
വൈകുന്നേരം 6.30 ന് സർവ്വൈശ്വര വിളക്ക് പൂജ.
രാത്രി 8 മണി മുതൽ ഫ്യൂഷൻ ഡാൻസ്, കൈകൊട്ടിക്കളി, തിരുവാതിര, 8 ന് രാവിലെ 11 മണിക്ക് ഭക്തി ഗാനഅർച്ചന ഉച്ചയ്ക്ക് മഹാപൂജ, രാത്രി 8 മണിക്ക് കൈ കൊട്ടിക്കളി, ഫ്യൂഷൻ തിരുവാതിര.
9 ന് രാവിലെ 11 ന് ഭക്തിഗാനാർച്ചന , ഉച്ചയ്ക്ക് മഹാപൂജ, വൈകിട്ട് 6 മണിക്ക് പുജാദികർമ്മങ്ങൾ, 8 മണിക്ക് തിരുവാതിര, കൈകൊട്ടിക്കളി,
ഭരതനാട്യം കൃഷ്ണവർണ്ണം, തുടർന്ന് നൃത്ത സന്ധ്യ.
10 ന് രാവിലെ 5 മണി മുതൽ പൂജാദി കർമ്മങ്ങൾ.
ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ,
വൈകുന്നേരം 5 മണി മുതൽ വിവിധ പൂജാദി കർമ്മങ്ങൾ രാത്രി 7.30 ന് അത്താഴപൂജ
11 ന് രാവിലെ 4 മണി മുതൽ വിവിധപൂജാദികർമ്മങ്ങൾ 8.45 ന് ധ്വജ പ്രതിഷ്ഠ കൊടിയേറ്റം, തുടർന്ന് പൂജാദികർമ്മങ്ങൾ, കെടാവിളക്ക് സമർപ്പണം.
11 മണിക്ക് ആനന്ദഗീതം ഭജൻസ് ,ഉച്ചയ്ക്ക് മഹാപൂജ,
വൈകുന്നേരം 7.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, മേളം 9 മണിക്ക് സാമൂഹ്യ സംഗീത നാടകം കല്യാണം.
12 ന് രാവിലെ സോപാന സംഗീതം ഉച്ചയ്ക്ക് മാഹാ പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, തായമ്പക ,അത്താഴപൂജ ശ്രീ ഭൂതബലി എഴുന്നള്ളത്ത് മേളം ,9 മണിക്ക് കൈ കൊട്ടിക്കളി, ഫ്യൂഷൻ തിരുവാതിര തുടർന്ന് കലാസന്ധ്യ.
13 ന് രാവിലെ നാമ സങ്കിർത്തനം,
ഉച്ചയ്ക്ക് മഹാപൂജ, വൈകുന്നേരം 6മണിക്ക് ഇരട്ട തായമ്പക,
7.30 ന് അത്താഴപൂജ , ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവ, മേളം അരയാൽ ത്തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്തമണ്ഡപത്തിൻ വെച്ച് പൂജ തുടർന്ന്നൃത്തോത്സവം .
14 ന് രാവിലെ 6 മണി മുതൽ ഗണപതിഹോമം, ത്രികാല പൂജ , ശ്രീ ഭൂതബലി എഴുന്ന ള്ളത്ത് 11 മണിക്ക് ജപലഹരി ഭജനാമൃതം ,മഹാപൂജ വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് അട്ടേങ്ങാനം – ചെന്തളം, ഒടയംചാൽ ശ്രീ അയ്യപ്പ ഭജനമന്ദിരത്തിൽ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നളളത്ത് നഗര പ്രദക്ഷിണം, വാദ്യ മേളങ്ങൾ താലപ്പൊലി, ഒടയംചാൽ ചക്കിട്ടടുക്കം, അയ്യപ്പഭജനമന്ദിരങ്ങൾ പാൽക്കുളം ദേവി ക്ഷേത്ര ഭണ്ഡാരപരിസരം ബേളൂർ ശ്രീ ക്ഷേത്രപാലക ക്ഷേത്രം എന്നിവിടങ്ങളിൽ എതിരേറ്റ് വിശേഷാൽ പൂജ,
10 മണിക്ക് കോൽക്കളി .
15 ന് മഹാശിവരാത്രി രാവിലെ 11 മണിക്ക് സംഗീത കച്ചേരി,12 മണിക്ക് മഹാപൂജ പ്രസാദ വിതരണം, വൈകുന്നോം 5 മണിക്ക് ആറാട്ട് ബലി , ആറാട്ട് എഴുന്ന ള്ളത്ത് ,ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് 9.30 ന് വസന്ത മണ്ഡപത്തിൽ വെച്ച് പൂജ തുടർന്ന് നൃത്തോത്സവം, രാത്രി 11.30 ന് കൊടിയിറക്കം
19 ന് രാത്രി 8 ന് തെയ്യങ്ങളുടെ തുടങ്ങൽ.
11 മണിക്ക് പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട്
20 ന് രാവിലെ ചാമുണ്ഡി അമ്മയുടെ പുറപ്പാട്, 11 മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട്, എല്ലാ ദിവസവും അനപ്രസാദം ഉണ്ടായിരിക്കുമെന്നും ഭരവാഹികളായ കെ. തമ്പാൻ നായർ,
എം.കെ.ഭാസ്കരൻ
പി.ഗോപി
കെ. ബാലകൃഷ്ണൻ,
എം. സത്യനാഥൻ
പി. അശോകൻ
സുമാ രഘു
സാവിത്രി തമ്പാൻ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.