മാധ്യമ മനശാസ്ത്രത്തിൽ ഫാ: റ്റീനേഷ് കുര്യൻ പിണർക്കയിലിന് ഡോക്ട്രേറ്റ്

രാജപുരം: ഫാ: റ്റീനേഷ് കുര്യൻ പിണർക്കയിലിന് മാധ്യമ മനശാസ്ത്രത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു. കോട്ടയം അതിരുപതാഗമായ ഫാ: ടിനേഷ് കുര്യൻ രാജസ്ഥാൻ സൺറൈസ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് മീഡിയാ സൈക്കോളജയിൽ ഡോക്ട്രേറ്റ് നേടിയത്. കാസർഗോഡ് കള്ളാർ പിണർക്കയിൽ കുടുംബാഗമായ ഇദ്ധേഹം കുര്യൻ -ഗ്രേസി ദമ്പതികളുടെ മകനാണ്.ഇപ്പോൾ ഗുജറാത്തിലെ സ്റ്റെല്ല മാരിസ് തീർത്ഥാടന പള്ളിയിലെ വികാരി ആണ് . മാധ്യമ പ്രവർത്തകൻ , പ്രസംഗകൻ , കൗൺസിലർ , ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഇദ്ദേഹം . റോമിൽ നിന്നും എം ഫിൽ കരസ്ഥമാക്കി അമേരിക്കയിൽ നിന്നാണ് ജേർണലിസത്തിൽ പ്രായോഗിക പരിശീലനം സിദ്ധിച്ചത് .