കുട്ടികൾക്കായി പക്ഷി നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം ലോക തണ്ണീർത്തട ദിനത്തോട് അനുബന്ധിച്ച് ജി എച്ച് എസ് ഇരിയ ഫോറെസ്ട്രി ക്ലബ്ബിന്റെയും കാസർഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ചെമ്മട്ടം വയൽ, കാരാട്ട് വയൽ എന്നിവിടങ്ങളിൽ കുട്ടികൾക്കായി പക്ഷി നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. പക്ഷി നിരീക്ഷകൻ പി സി രാജീവൻ ക്ലാസ്സിന് നേതൃത്വം നൽകി. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ഉദയ സൂര്യൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജിൽജിത്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ യശോദ, ബിനു, നാരായണ നായ്ക്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ സുജിത്ത്, ലിജോ സെബാസ്റ്റ്യൻ, ഗിരീഷ് കുമാർ, ഫോറസ്റ്റ് ക്ലബ് കൺവീനർ ടി.രാജേഷ് കുമാർ, ധനശ്രീ.എസ്, ജയ എം.വി എന്നിവർ നേതൃത്വം നൽകി.