ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം മേഖലാ സമ്മേളനം നടന്നു.

രാജപുരം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം മേഖലാ സമ്മേളനം നടന്നു , മേഖലാ പ്രസിഡണ്ട് അനിൽ അപ്പൂസ് പതാക ഉയർത്തി. പൊതുസമ്മേളനം
രാജപുരം സിഐ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സിനിമ സീരിയൽ നാടക രംഗത്ത് കഴിവ് തെളിയിച്ച മുതിർന്ന അംഗമായ ഉണ്ണി ബാനത്തിനെ അനുമോദിച്ചു.  ജില്ലാ പ്രസിഡൻ്റ് കെ.സി.എബ്രഹാം, സംസ്ഥാന കമ്മറ്റിയംഗം പ്രശാന്ത് തൈക്കടപ്പുറം,
ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ,  ജില്ലാ ട്രഷറർ പി.ടി.സുനിൽകുമാർ , ജില്ലാ വൈസ് പ്രസിഡണ്ടും മേഖലാ ഇൻചാർജുമായ ഷെരീഫ് ഫ്രെയിംആർട്ട്, വനിതാവിങ്  ജില്ലാ കോഡിനേറ്റർ രമ്യ രാജീവൻ , രാജപുരം പ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കൾ, രാജപുരം യൂണിറ്റ് പ്രസിഡണ്ട് സണ്ണി മാണിശ്ശേരി, കുറ്റിക്കോൽ യൂണിറ്റ് പ്രസിഡണ്ട് വിപിൻ ഫോട്ടോ പാർക്ക്, വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് സിബി റോയൽ എന്നിവർ സംസാരിച്ചു,, മേഖല വൈസ് പ്രസിഡണ്ട് ബാബു കൊന്നക്കാട് അനുശോചന പ്രമേയം നടത്തി. മേഖലാ സെക്രട്ടറി രാജീവൻ സ്നേഹ സ്വാഗതവും ട്രഷറർ ബിനു ഫോട്ടോഫാസ്റ്റ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
മേഖല സെക്രട്ടറി രാജീവൻ സ്നേഹ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ട്രഷറർ കെ.ജെ.ബിനു വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഭാര വാഹികൾ : സിനു ബന്തടുക്ക (പ്രസിഡൻ്റ്), വിനായക പ്രസാദ് (വൈസ് പ്രസിഡൻ്റ്), റെനി ചെറിയാൻ (സെക്രട്ടറി) ജസ്റ്റിൻ ഫ്ലാഷ് (ജോ. സെക്ര), അനീഷ് പരിണയ (ട്രഷറർ),പി.ആർ.ഒ വിപിൻ ഫോട്ടോ പാർക്ക്,
ജില്ലാ കമ്മറ്റിയിലേക്ക് സുഗുണൻ ഇരിയ , രാജീവൻ സ്നേഹ, അനിൽ അപ്പൂസ്, കെ.സി.അബ്രഹാം എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply