രാജപുരം:കോളിച്ചാൽ – ചിറങ്കടവ് ഭാഗത്തെ റോഡ് നവീകരണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പനത്തടി കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. പാണത്തൂരിൽ നടന്ന സമാപനം സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ .വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. രാവിലെ കോളിച്ചാലിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ജന സെക്രട്ടറി എ.വേലായുധൻ , കർഷക മോർച്ചാ ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ , ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് ബി.വിനീത് കുമാർ ജനറൽ സെക്രട്ടറി ശ്രീജിത്ത്
പറക്ലായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ നായർ, എ.കെ.മാധവൻ, രാമ ചന്ദ്ര സരളായ പ്രസംഗിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.എസ്.പ്രീതി സ്വാഗതവും പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജി.രാമപന്ദ്രൻ നന്ദിയും പറഞ്ഞു.