നാട്ടുകാർ സഹകരിച്ചു: പണാംകോട് ചെക്ക് ഡാം ജലസമൃദ്ധം’

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ പണാംകോട് ചെക്ക്ഡാമിൽ നാട്ടുകാർ സഹകരിച്ച് പല കയിട്ടതോടെ ചെക് ഡാം ജലസമൃദ്ധ മായി . വേനൽക്കാലമായാൽ വറ്റിവരണ്ടുണങ്ങുന്ന പുഴക്ക് കുറുകെ ചെഡ് ഡാം വന്നതോടെ പണാം കോട് പ്രദേശമാകെ കിണറുകളിലും കുളങ്ങളിലും, പാടശേഖരങ്ങളിലും ഇന്നു വെള്ളം ശുലഭമായി കിട്ടുന്ന സ്ഥിതിയാണ്. കുഞ്ഞമ്പു വെലങ്ങൾ, നാരായണൻ, ജനാർദ്ദനൻ പണാംകോട്, സി.അശോകൻ,  സുരേഷ്, രാജു, ബിജു, ബാലൻ, സുകുമാരൻ, അശ്വിൻ രാമൻ, അനികേത് , എം.ബി.വിനോദ്, സുനിൽകുമാർ എന്നിവർ പലകയിടുന്നതിനു നേതൃത്വം നൽകി.

Leave a Reply