ചുള്ളിക്കര മേരീ ടാക്കീസിന് സമീപം കാഞ്ഞിരത്തടി വളവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം : നടപടിയെടുക്കണമെന്നാവശ്യം.

രാജപുരം: അധികാരികളുടെ ശ്രദ്ധയിൽ പെടാത്ത ചുള്ളിക്കര മേരീ ടാക്കീസിന് സമീപം കാഞ്ഞിരത്തടി വളവിൽ മാലിന്യ കൂമ്പാരം. പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക് കവറുകളുമാണ് ഇവിടെ തള്ളിയിരിക്കുന്നത്. പ്രധാന റോഡിനോട് ചേർന്നല്ലാത്തതിനാൽ ദൂരെയുള്ളവരാകാൻ സാധ്യതയില്ലെന്നാണ് വിലയിരുന്നുന്നത്. തോടിനോട് ചേർന്നുളള ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.