
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് (CRD ) നടപ്പാക്കുന്ന നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ബേളൂർ ഹോമിയോ ഡിസ്‌പെൻസറിയുടെയും എരിമകുളം ഹോമിയോ ഡിസ്‌പെൻസറിയുടെയും കുറ്റിയടുക്കം, എണ്ണപ്പാറ, ഉരുട്ടിക്കുന്ന്, കുഴിക്കോൽ, പനയാർകുന്ന് തുമ്പക്കുന്ന് ഊരുകളുടെയും സംയുക്ത സഹകരണത്തോടെ ഗോത്ര ബന്ധു വികസന സമിതി നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്
കുറ്റിയടുക്കം കമ്മ്യൂണിറ്റി ഹാളിൽ പി.ടി ഡി.സി മെമ്പർ സി.രാജൻ്റെ അദ്ധ്യക്ഷതയിൽ ഗോത്രബന്ധു വികസന സെക്രട്ടറി എൻ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സി.ആർ.ഡി പ്രോഗ്രാം കോർഡിനേറ്റർ ഇ.സി.ഷാജി മുഖ്യാതിഥിയായിരുന്നു. ഡോ.സിന്ധു, ഏ.വി.രാമൻ, വി.ചന്ദ്രൻ, സരോജിനി കുഞ്ഞികണ്ണൻ, പി.അമ്പാടി, ടി.രാജേഷ് എന്നിവർ സംസാരിച്ചു. ടി.ജി.ശാലിനി സ്വാഗതവും ഒ.ശശികല നന്ദിയും പറഞ്ഞു. എരളാൽ, ക്ലീനി പ്പാറ,കോളിയാർ, ചീരാേൽ, മാണിയൂർ, സർക്കാരി വില്ലേജ് പ്ലാനിംഗ് കമ്മിറ്റികളുടേയും, കാരുണ്യ മെഡിക്കൽ സെൻറർ പരപ്പയുടേയും ജിഎൽ പി എസ് അട്ടക്കണ്ടം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അലോപ്പതി മെഡിക്കൽ ക്യാമ്പ്
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ രാജീവൻ ചീരോലിന്റെ അദ്ധ്യക്ഷതയിൽ ഒൻപതാം വാർഡ് മെമ്പർ എം.വി.ജഗന്നാഥ് ഉദ്ഘാടനം ചെയ്തു.. സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് അട്ടകണ്ടം ഇടവക വികാരി ഫാദർ ഫ്രാൻസിസ് ഈട്ടിപ്പാറ മുഖ്യാതിഥിയായിരുന്നു. ഡോ. ധീരജ് രാജ് ശ്രേയസ് , ഇ.സി.ഷാജി, എം.കെ.ദാമോദരൻ, വിന്ദ്യ, സതീന്ദ്രൻ ചീരാേൽ നാരായണൻ, സിനി മോൾ, ലീലകൃഷ്ണൻ, അനിതാ രമേശൻ, എം.ബിനു , പി.കാർത്യായനി എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ ക്ലീ നിപ്പാറ സ്വാഗതവും രാജൻ സർക്കാരി നന്ദിയും പറഞ്ഞു. മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.