കള്ളാർ പഞ്ചായത്ത്‌ കൃഷിഭവൻ ഓണ സമൃദ്ധി കർഷകച്ചന്ത ആരംഭിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി കർഷകച്ചന്ത ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌
പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഗോപി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, മെമ്പർമാരായ സബിത, ശരണ്യ, സണ്ണി എബ്രഹാം, പരപ്പ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ നിഖിൽ നാരായണൻ, സിഡിഎസ് ചെയർപേസൺ കെ.കമലാക്ഷി, അസിസ്റ്റന്റ്
സനിത, പെസ്റ്റ് സ്കൗട്ട് രജനി, ആത്മ എടിഎം ശ്രീജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.കെ.ശാലിനി നന്ദിയും പറഞ്ഞു.
ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 കർഷക ചന്തകൾ ആരംഭിച്ചിട്ടുണ്ട്. വിപണി വിലയേക്കാൾ 10% വരെ വില കൂടുതൽ നൽകി സംഭരിച്ച് 30 വരെ വില കുറച്ചാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് .

Leave a Reply