പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ എസ്പിസി ഓണം അവധിക്കാല ക്യാമ്പ് തുടങ്ങി.

രാജപുരം: വിദ്യാർഥികളിൽ പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവന സന്നദ്ധതയും  ലക്ഷ്യമിട്ടു സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ മൂന്നു ദിവസത്തെ ഓണം അവധിക്കാല ക്യാമ്പ് പാണത്തൂർ ഗവ. ഹൈസ്കൂളിൽ തുടങ്ങി. രാജപുരം സർക്കിൾ ഇൻസ്പെക്ടർ  പി.രാജേഷ് പതാക ഉയർത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെഅംബിക അധ്യക്ഷത വഹിച്ചു. സ്വഭാവ ശുദ്ധിയിലും, പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുവാൻ എസ്പിസി സംവിധാനത്തിന് കഴിഞ്ഞെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാജപുരം സർക്കിൾ ഇൻസ്പെക്ടർ പി.രാജേഷ് പറഞ്ഞു. സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കേഡറ്റുകൾക്ക് വിദഗ്ധർ വിവിധ വിഷയങ്ങളിലായി  ക്ലാസുകളെടുക്കും.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിഎം കുര്യാക്കോസ്, ഭരണസമിതി അംഗം പി.വി ഹരിദാസ്, പിടിഎ പ്രസിഡണ്ട് പി.തമ്പാൻ, എസ്എംസി ചെയർമാൻ എം.കെ.സുരേഷ് , ഡ്രിൽ ഇൻസ്ട്രക്ടർമാരായ എഎസ്ഐ ബിന്ദു, സിവിൽ പോലീസ് ഓഫീസർ എൻ.രമേശ് എന്നിവർ സംസാരിച്ചു. സിപിഒ വി.പത്മപ്രിയ സ്വാഗതവും, എസിപിഒ ജിൻ്റു നന്ദിയും പറഞ്ഞു.

Leave a Reply