രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാജപുരം ടൗണിൽ പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡൻ്റ് എം എം സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ, യൂത്ത് കോൺ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ,ബ്ലോക്ക് മെംബർ രേഖ സി , ബ്ലോക്ക് ഭാരവാഹികളായ സുരേഷ് കൂക്കൾ, ടി ജി രാധാകൃഷ്ണൻ നായർ, റോയി ആശാരി കുന്നേൽ , ടി പി പ്രസന്നകുമാർ, വി കെ ബാലകൃഷണൻ , സജി പ്ലച്ചേരി,മണ്ഡലം ഭാരവാഹികളായ കെ ഗോപി, പി സി തോമസ്സ്, ബി അബ്ദുള്ള, ചന്ദ്രൻ പാലംന്തടി, രാജേഷ് പെരുമ്പള്ളി, ശശിധരൻ മുടക്കട്ട്, ഗിരീഷ് നിലിമല, ഒ ടി ചാക്കോ, ബേബി എടാട്ട് ,ബേബി ഏറ്റിയാപ്പള്ളിയിൽ, പഞ്ചായത്തംഗം സന്തോഷ് വി ചാക്കോ, തുടങ്ങിയവർ സംസാരിച്ചു.
