ഷാഫി പറമ്പിൽ എംപി ക്ക് മർദ്ദനം: കോൺഗ്രസ് പ്രതിഷേധിച്ചു.

രാജപുരം: കെ പി സി സി വർക്കിംഗ് പ്രസിഡൻ്റും എം പി യുമായ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച പോലീസിൻ്റെ കിരാത വാഴ്ചയ്ക്കെതിതെ ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കോളിച്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ മിനാക്ഷി ബാലകൃഷ്ണൻ, ഡി സി സി വൈസ് പ്രസിഡൻ്റ് ബി പി പ്രദിപ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ , യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ , മണ്ഡലം പ്രസിഡൻ്റ് മാരായ എം എം സൈമൺ, കെ.ജെ.ജെയിംസ്, വി.ബാലകൃഷ്ണൻ ബാലൂർ, ബ്ലോക്ക് ഭാരവാഹികളായ വി.മാധവൻ നായർ, സി.കൃഷ്ണൻ നായർ, എ.കുഞ്ഞിരാമൻ, വി.കെ.ബാലകൃഷ്ണൻ , പി.എ.ആലി, വിഘ്നേശ്വര ഭട്ട്, മധുസൂദനൻ റാണിപുരം, രാജിവ് തോമസ്സ് എന്നിവർ സംസാരിച്ചു.

Leave a Reply