രാജപുരം:കൊട്ടോടി ഗവ. ഹയർ സെക്കൻററി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ റാണിപുരത്തേയ്ക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. പാo ഭാഗത്തെ അറിവുകൾ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്. ക്ലബ്ബ് കൺവീനർ ശ്രീ സുരേഷ് പി എൻ , ശ്രീമതി ആൻസി അലക്സ്, ശ്രീമതി ശുഭ പി, ശ്രീമതി സൗമ്യ സുധാകരൻ, ശ്രീ ഭാസ്കരൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
