രാജപുരം: ബളാംതോട് മായത്തി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എംആർഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷൻ വഹിച്ചു. രവിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോക്ടർ അപർണ ദിലീപ് ജീവിതശൈലി രോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. എം.എസ്.നാരായണൻ നായർ കെ.കെ.വേണുഗോപാലിന് ഉപഹാരം നൽകി. ഗോപാലകൃഷ്ണൻ മാസ്റ്റർ, പ്രീതാ രാജീവ്, ലിസി മാത്യു, എം.പി.ശാന്തകുമാരി, കെ.മണി എന്നിവർ സംസാരിച്ചു. അജിത് കുമാർ സ്വാഗതവും, ട്രഷറർ ആനന്ദകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : അജിത് കുമാർ : പ്രസിഡൻ്റ്, അനിൽകുമാർ : സെക്രട്ടറി, ആനന്ദകുമാർ : ട്രഷറർ.
