കെവിവിഇഎസ് പനത്തടി യൂണിറ്റ് ധനസഹായ വിതരണവും യാത്രയയപ്പ് സമ്മേളനവും നടത്തി.


രാജപുര്യ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ട്രേഡേഴ്സ് ഫാമിലി വെൽഫയർ ബെനഫിറ്റ് സ്കീമി’ൽ നിന്നുമുള്ള ധനസഹായ വിതരണവും, ദീർഘകാലം യൂണിറ്റിന്റെ ഭാഗമായിരുന്ന വ്യാപാരി സരോജിനി ചേച്ചിക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വേണു കെ.എൻ. അധ്യക്ഷത വഹിച്ചു.
​ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനഫിറ്റ് സ്കീമിന്റെ ധനസഹായ വിതരണം രാജപുരം സ്റ്റേഷൻ എസ്.എച്ച്.ഒ. പി.രാജേഷ് നിർവഹിച്ചു.
​ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സുനിൽകുമാർ, യൂണിറ്റ് വനിതാ പ്രസിഡന്റ് ജയശ്രീ എന്നിവർ സംസാരിച്ചു. ​നീണ്ട 25 വർഷം പനത്തടിയിൽ കച്ചവടം അനുഷ്ഠിച്ച സരോജിനി ചേച്ചിക്ക് യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി വിനുലാൽ സ്വാഗതവും, ട്രഷറർ കെ.എസ്.മാത്യു നന്ദിയും പറഞ്ഞു.

Leave a Reply