രാജപുരം : വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഡയാലിലിസ് യൂണിറ്റ് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്‌മി അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഭൂപേഷ്, ബ്ലോക്ക്
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി, കാസർകോട് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, കെ.സുനിൽകുമാർ, പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷാലുമാത്യു, രാഷ്ട്രീയ പാർട്ടി നേതാക്കമാർ എം.വി.കൃഷ്‌ണൻ, ബി.രത്നാകരൻ നമ്പ്യാർ, എ.കെ.മാധവൻ, താലൂക ആശുപത്രി മുൻ മെഡിക്കൽ ഓഫിസർ ഡോ.സി.സുകു, സർജൻ ഡോ.ദിൽനാഥ് എന്നിവർ സംസാരിച്ചു.
