രാജപുരം: വൈ എം സി എ കാസർകോട്
സബ് റീജിയൺ പി എസ് ടി ട്രയിനിംഗും മാലക്കല്ല് വൈ എം സി എ കുടുംബ സംഗമവും മാലക്കല്ല് ലൂർദ്ദ്മാതാ പാരീഷ് ഹാളിൽ സംഘടിപ്പിച്ചു. യുണിറ്റ് വൈസ് പ്രസിഡണ്ട് ടോമി നെടുംതൊട്ടിയിൽ പ്രാർത്ഥന നടത്തി. സണ്ണി അമലാറ്റിൽ ഭക്തി ഗാനം ആലപിച്ചു. മാലക്കല്ല് ലൂർദ്ദ്. മാതാ ചർച്ച് ഫാദർ റ്റിനോ ചാമക്കാല ഉദ്ഘാടനം നിർവ്വഹിച്ചു. വൈഎംസിഎ കാസർകോട് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ മാനുവൽ കുറിച്ചിത്താനം ആമുഖ പ്രസംഗം നടത്തി. വൈസ് ചെയർമാൻ അജീഷ് അഗസ്റ്റിൻ, വുമൺസ് ഫോറം എക്സിക്യൂട്ടിവ് മെമ്പർ സുമ സാബു , വനിതാ ഫോറം ജില്ല ചെയർ പേഴ്സൺ സിസിലി പുത്തൻ പുര, കോളിച്ചാൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി.ഒ.ജോസഫ് എന്നിവർ പ്രസംഗിച്ചു. വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻഡ് പ്രൊഫസറും, ഇന്റർനാഷണൽ ടെയിനറുമായ ഷിജിത്ത് തോമസ്സ് ക്ലാസ് എടുത്തു. മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട് പി.സി. ബേബി പള്ളിക്കുന്നേൽ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി ജോൺ പുല്ല മറ്റം നന്ദിയും പറഞ്ഞു. യോഗത്തിൽ കള്ളാർ പഞ്ചായത്തിലെ മികച്ച കർഷകനായി കർഷകശ്രീ അവാർഡ് നേടിയ ജോയി എ.ജെ എടാട്ട് കാലായിയെ ആദരിച്ചു.
