64 മത് ഹോസ്ദുർഗ് ഉപജില്ല കലോത്സവം : പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി.

രാജപുരം: 64 മത് ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി കോടൊത്ത് ഡോക്ടർ അംബേദ്കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് (2000-2002) പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി. എൻ എസ് എസ് റീഡിങ് കോർണർ നിർമ്മിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഉപയോഗ ശൂന്യമായ പ്ലസ് ടു കെട്ടിടത്തിന്റെ കാർ പോർച്ചിന് മുകൾ ഭാഗം നവീകരിച്ചാണ് എൻ എസ് എന്ന് റീഡിങ് കോർണർ എന്നപേരിൽ കൂടാരം നിർമിച്ചത്. ഇതിന്റ സമർപ്പണ ചടങ്ങ് സ്കൂളിലെ പൂർവ്വ അധ്യാപകനും ക്രൈം ബ്രാഞ്ച് എസ്പി യുമായ ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കോടോം ബെളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി ബി.പി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.എം.ബാബു , പ്രധാനധ്യാപിക ശാന്തകുമാരി , എൻ എസ് എസ് പ്രോഗ്രാം ഡയറക്ടർ ജയരാജൻ , മാധവൻ നായർ, ടി.ബാബു, ടി.കോരൻ, പിടിഎ പ്രസിഡന്റ്‌ സൗമ്യ വേണുഗോപാൽ എന്നിവർ സംസാരിച്ചു. മനോജ്‌ കോടോത്ത് നന്ദി പറഞ്ഞു.