കള്ളാർ ബൂൺ പബ്ലിക് സ്കൂളിലെ കുട്ടികൾ നെൽക്കൃഷി വിളവെടുത്തു. ‘

രാജപുരം : കള്ളാർ മഹാവിഷ്ണുക്ഷേത്ര വക നെൽപ്പാടത്തിലെ വിളവ് കൊയ്യാൻ കള്ളാർ ബൂൺ പബ്ലിക് സ്കൂളിലെ നല്ല പാഠം ക്ലബ്ബ്  വിദ്യാർത്ഥികളും പങ്കുചേർന്നു. ഞാറ് നട്ട നാൾ മുതൽ വിളവെടുപ്പ് ഉത്സവത്തിനായി കുട്ടികൾ കാത്തിരിപ്പായിരുന്നു. വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുക്കാനും കൊയ്ത്തെന്ത്രം, കൊയ്ത്തു രീതി, സംഭരണം എന്നിവ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് കുരുന്നുകൾ. നല്ല പാഠം കോഡിനേറ്റർമാരായ ജിറ്റി അഗസ്റ്റിൻ, കെ.ശീതൾ എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും  വിളവെടുപ്പ് ഉത്സവത്തിൽ പങ്കുചേർന്നു.