രാജപുരം : ആധുനിക കാലഘട്ടത്തിന്റെ തിന്മകളെ നേരിടാൻ മനുഷ്യർ ആത്മീയമായി വളരണമെന്ന് ജോസഫ് പണ്ടാരശേരിൽ
യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിൽ കോട്ടയം അതിരൂപത നടപ്പിലാക്കുന്ന ഇടയനോടൊപ്പം ഒരു സായാഹ്നം രാജപുരം തിരുക്കുടുംബ ഫൊറോന ഇടവകയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി. വിശുദ്ധമായ ജീവിതത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, കൂട്ടായ്മയിലൂടെയും, സേവനത്തിലൂടെയും ദൈവത്തിലേക്ക് അടുക്കുവാൻ നാം നിരന്തരമായി പരിശ്രമിക്കണം.നന്മയുടെ ജീവിത മൂല്യങ്ങൾ വരും തലമുറക്കായി പകർന്ന നൽകുന്നവർ നവലോകസൃഷ്ടിയിൽ പങ്കാളികളാകുന്നു. കഷ്ടതകളിലും, ദുരിതങ്ങളിലും ദൈവത്തിൽ ആശ്രയിച്ച് ജീവിച്ചവരാണ് നമ്മുടെ പൂർവികർ. മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ആരാധനയും നടത്തി. രാജപുരം ഇടവകയിൽ ഈ വർഷം വിവാഹ ജീവിതത്തിന്റെ ജൂബിലി ആഘോഷിച്ചവരെയും, ലോഗോസ് ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ഫൊറോനാ വികാരി ഫാദർ ജോസ് അരീച്ചിറ, അസിസ്റ്റന്റ് വികാരി ഫാദർ ഒനായി മണക്കുന്നേൽ, ഫാ.ജോൺസൺ മാരിയിൽ, കേന്ദ്ര കൂടാരയോഗ പ്രസിഡണ്ട് ജോസ് മെത്താനത്ത്, സെക്രട്ടറി സൈമൺ മണ്ണൂർ, ഇടവക ട്രസ്റ്റി ഫിലിപ്പ് കുഴിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
