.
രാജപുരം : ഹൊസ്ദുർഗ് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ
പനത്തടി മേഖല സമ്മേളനം നവംബർ 9ന് രാവിലെ 9 മണിക്ക് മന്നംനഗറിൽ ( ബളാംതോട് മായത്തി ക്ഷേത്ര പരിസരം ) നടക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പ്രഭാകരൻ നായർ, വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കോടോത്ത്, സെക്രട്ടറി പി.ജയപ്രകാശ്, സംഘാടക സമിതി ചെയർമാൻ ടി.ആർ.രാജൻ നായർ, ജനറൽ കൺവീനർ ടി.ആർ.രാജൻ എന്നിവർ അറിയിച്ചു.
സമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡംഗം എം.പി.ഉദയബാനു ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ്റ് കെ.പ്രഭാകരൻ നായർ അധ്യക്ഷത വഹിക്കും. ഡയറക്ടർ ബോർഡംഗം അഡ്വ.എ.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയാകും. ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ്, വൈസ് പ്രസിഡൻ്റ് ശ്രീകുമർ കോടോത്ത്, അഡ്വ.എം. നാരായണൻ നായർ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ, തുടർന്ന് ബളാംതോടിൽ ടൗണിൽ നിന്ന് മന്നം നഗറിലേക്ക് വർണശമ്പളമായ ഘോഷയാത്ര. സമ്മേളനത്തിന് ശേഷം കലാപരിപാടികൾ അരങ്ങേറും. പനത്തടി മേഖലയിലെ 16 കരയോഗങ്ങളെ ഉൾപ്പെടുത്തിയാണ് സമ്മേളനം നടക്കുന്നത്.
