ജനവിധി തേടാൻ രാജപുരത്തെ മാധ്യമ പ്രവർത്തകരും

രാജപുരം : ജനകീയ പ്രശ്‌നങ്ങൾക്കെതിരെയും മലയോരത്തെ
പിന്നോക്കാവസ്ഥയ്ക്കെതിരെയും തൂലിക ചലിപ്പിച്ച് മലയോരത്ത് വികസനത്തിൽ പങ്കാളികളാകാൻ സാധിച്ച അനുഭവ പാഠങ്ങളുമായി രാജപുരത്തെ രണ്ട് മാധ്യമ പ്രവർത്തകർ കള്ളാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്‌ഥാനാർത്ഥികളായി മത്സര രംഗത്ത്. മാതൃഭൂമി രാജപുരം റിപ്പോർട്ടർ ജി.ശിവദാസൻ. ദേശാഭിമാനി രാജപുരം റിപ്പോർട്ടർ എ.കെ.രാജേന്ദ്രൻ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എ.കെ.രാജേന്ദ്രൻ സിപിഎം സ്ഥാനാർഥിയായി 9-ാം വാർഡിൽ പാർട്ടി ചിഹ്നത്തിലും, ജി.ശിവദാസൻ സിപിഎം സ്വതന്ത്രനായി 11-ാം വാർഡിൽ പൈനാപ്പിൾ ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്. ജി.ശിവദാസൻ രണ്ടാം തവണയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.