രാജപുരം: അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ:വി.കെ.ഷിൻസി അധ്യക്ഷത വഹിച്ചു. എ ഇ ഒ സുരേന്ദ്രൻ . സംസാരിച്ചു. ഹെൽത്ത് ഇൻസ്പക്ടർ മോഹനൻ, എസ്.ട്രീസ, മൃദുല അരവിന്ദ്, ജലക്ഷ്മി, സുലജ എന്നിവർ ക്ലാസെടുത്തു. അനി തോമസ് സ്വാഗതവും പിആർഒ അൽഫോൻസ നന്ദിയും പറഞ്ഞു
.
