രാജപുരം: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മലയാള മനോരമ രാജപുരം ലേഖകന്‍ രവീന്ദ്രൻ കൊട്ടോടിക്ക് ലഭിച്ചു.
ഓണ്‍ലെന്‍ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് മലയാളം ടുഡേയും അര്‍ഹമായി. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനതല അവകാശ സംരക്ഷണയാത്രയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിഗണിച്ചാണ് പുരസ്കാരം.
