രാജപുരം: ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക നാല് ലേബർ കോഡുകൾ പിൻവലിക്കുക.വൈദ്യുതി വിത്ത് ബിൽ പിൻവലിക്കുക കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ – തൊഴി ദ്രോഹ ജനവിരുദ നയങ്ങൾക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേർസ് യുണിയൻപനത്തടി ഏരിയാക്കമ്മറ്റി അട്ടേങ്ങാനം പോസ്റ്റ് ഓഫിസിനു മുന്നിൽപിക്കറ്റിങ്ങ് നടത്തി.
യൂണിയൻ ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി.ശ്യാമള അധ്യക്ഷത വഹിച്ചു. സിഐടിയു പനത്തടി ഏരിയാ പ്രസിഡണ്ട് പി.ദാമോദരൻ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ, പി.എൽ.ഉഷ, എച്ച്.നാഗേഷ്, രജനി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ.ബാല കൃഷ്ണൻ സ്വാഗതം പറഞ്ഞു
