മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത ഉദ്ഘാടനം ചെയ്തു

.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത ഉദ്ഘാടനം ചെയ്തു. കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ സെക്രട്ടറി ഫാ.ഡോ. തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ.ഡിനോ കുമ്മാനിക്കാട്ട് സ്വാഗതം പറഞ്ഞു സ്കൂൾ സീനിയർ അസിസ്റ്റൻറ് ജോയിസ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.ഹോസ്ദുർഗ്  ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ സ്കൂളിൻ്റെ വാർഷിക പതിപ്പ് പ്രകാശനം ചെയ്തു. ശ്രീപുരം  പാസ്റ്റർ സെൻറർ
ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ, വാർഡ് മെംബർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡൻ്റ് ബിനീഷ് വാണിയംപുരയിൽ,
മദർ പിടിഎ പ്രസിഡൻ്റ് സുമിഷ പ്രവീൺ, അധ്യാപക പ്രതിനിധി മോളി ജോസഫ്,
സ്കൂൾ ലീഡർ കുമാരി അന്നാ വിനോദ് എന്നിവർ സംസാരിച്ചു. റിട്ടയർ ചെയ്യുന്ന സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി , ജെയ്സി ജോസ് , ബെറ്റി ജോസഫ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും ഉപഹാര സമർപ്പണവും അതിരൂപത കോപ്പറേറ്റീവ് എജുക്കേഷൻ സെക്രട്ടറി ഫാ.തോമസ് പുതിയകുന്നേൽ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സനിത ജോസഫ് , സാബു സി.എം എന്നിവർ സംബന്ധിച്ചു.റിട്ടയർ ചെയ്യുന്ന സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി, ജെയ്സി ജോസ് , ബെറ്റി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി മോൾസി ജോസഫ് നന്ദി പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വർണാഭമായ കലാസന്ധ്യയും നടത്തപ്പെട്ടു.