രാജപുരം : ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി തറവാട് കോയ്മ ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ടുകുവൻ ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവം ഏപ്രിൽ 3, 4, 5 തീയതികളിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ കമ്പിക്കാനം തമ്പാൻ നായർ, ജനറൽ കൺവീനർ സി.ചന്ദ്രൻ, താനം സെക്രട്ടറി പി.സുരേഷ് കുമാർ, തറവാട് സെക്രട്ടറി കെ.കുഞ്ഞമ്പുനായർ കൊല്ലരംകോട്, യുഎഇ കമ്മിറ്റി കൺവീനർ എം. രാജൻ, താനം പ്രസിഡൻ്റ് പി.സദാശിവൻ, കെ.കുഞ്ഞിക്കണ്ണൻ നായർ, കെ.ഗോപി എന്നിവർ അറിയിച്ചു. ഏപ്രിൽ 3ന് രാവിലെ 11 മണി മുതൽ 11.45 വരെ കലവറ നിറയ്ക്കൽ, വൈകിട്ട് 6 മണിക്ക് ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം പൂരക്കളി സംഘത്തിൻ്റെ പൂരക്കളി, 7 മണിക്ക് കൈവീത്, തുടർന്ന് തെയ്യംകൂടൽ. ഏപ്രിൽ 4ന് വൈകിട്ട് 6 മണിക്ക് കോരച്ചൻ തെയ്യത്തിൻ്റെ വെള്ളാട്ടം, രാത്രി 8 മണിക്ക് കണ്ടനാർ കേളൻ തെയ്യത്തിൻ്റെ വെള്ളാട്ടം, ബപ്പിടൽ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ, 11.30ന് വയനാട്ടുകുലവൻ തെയ്യത്തിൻ്റെ വെള്ളാട്ടം. ഏപ്രിൽ 5ന് രാവിലെ 8 മണിക്ക് കോരച്ചൻ തെയ്യത്തിൻ്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാർ കേളൻ തെയ്യത്തിന്റെ പുറപ്പാട്, വൈകിട്ട് 3 മണിക്ക് വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാട്, ചൂട്ടൊപ്പിക്കൽ ചടങ്ങ്, തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, 10 മണിക്ക് മറപിളർക്കൽ ചടങ്ങ്, തുടർന്ന് കൈവീതിന് ശേഷം സമാപനം.
