കള്ളാർ എഎൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൊഴിക്കിലുക്കം സ്വതന്ത്ര രചന പതിപ്പ് പ്രകാശനം ചെയ്തു.

രാജപുരം: കള്ളാർ എ എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ മൊഴിക്കിലുക്കം സ്വതന്ത്ര രചന പതിപ്പ് സ്കൂൾ മാനേജർ പി.സുബൈർ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് മിസ്രിയ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എ.റഫീഖ് , പി.കുഞ്ഞബ്ദുള്ള , എൻ.ആശ, , അതുല്യചന്ദ്രൻ എന്നിവർ സംസാരിച്ചു. ബിനയ മാത്യു സ്വാഗതവും എം. വി.സുമ നന്ദിയും പറഞ്ഞു.