കള്ളാർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യോഗം ചേർന്നു: മേയ് 8 ന് ശുചിത്വ ഹർത്താൽ

രാജപുരം : മഴക്കാല പൂർവ്വ ശുചീകരണ യോഗം കള്ളാർ പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സി ഡി എസ് ചെയർപേഴ്സൺ, ആരോഗ്യ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, അംഗൺ വാടി വർക്കർമാർ, കുടുംബശ്രീ, സി ഡി എസ് , എ ഡി എസ് ഭാരവാഹികൾ പങ്കെടുത്തു.
ത മെയ് 3 ന് മുമ്പായി എല്ലാ വാർഡുകളിലും യോഗം ചേർന്ന് ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനും തീരുമാനിച്ചു. മെയ് 8 ന് ശുചിത്വ ഹർത്താലോടു കൂടി എല്ലാ ടൗണുകളും ശുചീകരിക്കാനും തീരുമാനിച്ചു.