രാജപുരം: അയറോട്ട് ഉണ്ണിമിശിഹ ക്നാനായ കത്തോലിക്കാ ഇടവക സമൂഹം പുതിയ ദേവാലയത്തിന്റെ കൂദാശയും സുവർണ ജൂബിലി സമാപനവും മെയ് 11ന് നടക്കും. രാവിലെ 9.30ന് പിതാക്കന്മാർക്കു സ്വീകരണ, 9.30ന് പുതിയ പള്ളിയുടെ കൂദാശയും പരിശുദ്ധ കുർബാനയും. കോട്ടയം അതിരൂപത മെത്രാപ്പൊലീ
ത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. കോട്ടയം-അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്‌ടർ ഫാ.ജോയി കട്ടിയാങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. 12 മണിക്ക് സുവർണ ജൂബിലി സമാപന സമ്മേളനം, 1മണിക്ക് സ്നേഹവിരുന്ന് എന്നിവ നടക്കും.
