ചുള്ളിക്കര സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

രാജപുരം:  ചുള്ളിക്കര സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 മേയ് മുതൽ 2027 മേയ് വരെ വിവിധ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. ഉദ്ഘാടനത്തിന് മുന്നോടിയായി ശനിയാഴ്‌ച കോളിച്ചാൽ മുതൽ ഒടയംചാൽ വരെ വിളംബര ജാഥ നടത്തി. ഇന്നലെ രാവിലെ രാജപുരത്ത് നിന്നും ചുള്ളിക്കര പളളിയിലേക്ക് പതാക പ്രയാണം നടത്തി.
തുടർന്ന് മാർ.ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ലോഗോ പ്രകാശനം, കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം, സ്നേഹവിരുന്ന് എന്നിവ നടന്നു.