കോളിയാറിലെ ചന്ദ്രബോസിന്റെ സ്വപ്നഭവനത്തിന് തറക്കല്ലിട്ടു.

രാജപുരം : എടത്തോട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറും കോളിയാർ സ്വദേശിയുമായ ചന്ദ്ര ബോസ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നിർധനരായ കുടുംബത്തിന് ആശുപത്രി ചെലവുകൾ താങ്ങാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗം ലതിക.ടി.വി ചെയർമാനും, മധു കോളിയാർ കൺവീനറും സുഭാഷ് വട്ടപ്പള്ളിൽ ട്രഷററും ആയി ചികിത്സാ കമ്മിറ്റി രൂപീകരിച്ചു പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നാനാ മേഖലകളിൽ നിന്നും അകമഴിഞ്ഞ സഹായമാണ് കമ്മിറ്റിക്ക് ലഭിച്ചത്.
നിർഭാഗ്യവശാൽ ഏപ്രിൽ 17 ന് ചന്ദ്രബോസ് നമ്മളെ വിട്ടു പോയി .
ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമാണ് രണ്ടു മക്കളും ഭാര്യയും അടങ്ങിയ കുടുംബത്തിന്റെ ഏക വരുമാനം മാർഗ്ഗം ചന്ദ്രബോസിനെ വീട് കാലപ്പഴക്കത്താൽ ജിർണിച്ച് അവസ്ഥയിലായിരുന്നു
പുതിയ വീട് നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ നിന്നും പി എം എ വൈ പദ്ധതി പ്രകാരം നാല് ലക്ഷം രൂപ അനുവദിച്ച് ഒരു ഗഡു തുക വാങ്ങി നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഏർപ്പെട്ട അവസരത്തിലാണ് ചന്ദ്രബോസിനെ രോഗം പിടിപെടുന്നത്
ഈ വീടിന്റെ നിർമ്മാണം കമ്മറ്റി പൂർത്തീകരിക്കണം എന്ന് തീരുമാനിച്ചു. പഞ്ചായത്തിൽ നിന്നും ലഭിക്കാനുള്ള ബാക്കി തുകയായ 350000 രൂപയും കമ്മറ്റി കണ്ടെത്തി നൽകേണ്ട 425,000 രൂപയും ചേർത്ത് 775,000 രൂപയ്ക് 650 അടി തറ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ തീരുമാനമെടുത്തു. നിർമ്മാണത്തിന്റെ ചുമതല കമ്മിറ്റിയുടെ ജോയിൻ കൺവീനർ കൂടിയായ പി. എസ്.ജയേഷിനെ ഏൽപ്പിക്കുകയും ചെയ്തു. തീരുമാനത്തെ തുടർന്ന് വീട് നിർമ്മാണത്തിലേക്ക് ഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായിക്കാൻ പലരും തയ്യാറായി. ആറു മാസത്തിനകം വീട് നിർമ്മാണം പൂർത്തീകരിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.
സ്വപ്നഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ നിർവഹിച്ചു
നിർമ്മാണ കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.വി.ലതിക അധ്യക്ഷത വഹിച്ചു. +2 വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന ചന്ദ്രബോസിനെ മകന് കമ്മറ്റി സ്വരൂപിച്ച വിദ്യാഭ്യാസ ധനസഹായം ബളാൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി.ജിത കൈമാറി. മുൻ വാർഡ് മെമ്പറും കമ്മിറ്റി അംഗവുമായ എം.വി.ജഗന്നാഥ്, ഗഫൂർ കെ.പി എടത്തോട്, മാണിയൂർ ബാലകൃഷ്ണൻ, ഗംഗാധരൻ കൊടക്കൽ, എ.വി.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു
നിർമ്മാണ കമ്മിറ്റി കൺവീനർ മധു കോളിയാർ സ്വാഗതവും ട്രഷറർ സുഭാഷ് വട്ടപ്പള്ളിൽ നന്ദിയും പറഞ്ഞു.