കള്ളാർ പഞ്ചായത്തിൽ ജലബജറ്റ് ശിൽപ്പശാല സംഘടിപ്പിച്ചു.

രാജപുരം: ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് എന്ന ആശയം
നടപ്പിലാക്കുന്നതിനായി പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എം.എം.സൈമൻ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ അസിസ്‌റ്റന്റ് എൻജിനീയർ അരുൺ ദാസ് വിഷയാവതരണം നടത്തി. നവകേരളം റിസോഴ്സ് പഴ്സൻ രാഘവൻ ജലബജറ്റ് രൂപരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് അസിസ്റ്റ‌ന്റ് എൻജിനീയർ രേഷ്‌മ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, സ്‌ഥിരം സമിതി അധ്യക്ഷരായ പി.ഗീത, പി.എൽ.റോയി, പി.ശ്രീവിദ്യ, പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ എന്നിവർ സംസാരിച്ചു.