രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല്
യൂണിറ്റ് വാർഷിക പൊതുയോഗവും, യൂണിറ്റ് നിർമിച്ച് നൽകിയ ‘അബ്രഹാം കടുതോടി മെമ്മോറിയൽ ബസ് വെയിറ്റിങ് ഷെൽട്ടറിൻ്റെ ഉദ്ഘാടനവും കെവിവിഇഎസ് ജില്ലാ പ്രസിഡൻ്റ് കെ.അഹമദ് ഷെരീഫ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, റ്റേറ്റ് കൗൺസിൽ അംഗം സുനിൽകുമാർ, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി ഗീതാ നാരായണൻ, യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി സജേഷ് തോമസ്, സോജൻ മാത്യു, സി.ഒ.ജോസഫ് എന്നിവർ പ്രസംഗിച്ചു. സോജൻ മാത്യു സ്വാഗതവും, സി.ഒ.ജോസ് നന്ദിയും പറഞ്ഞു. യൂണിറ്റിലേക്ക് യൂത്ത് വിങ്ങ് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ ജില്ലാ സെക്രട്ടറി കെ.വി.ദാമോദരൻ ഏറ്റുവാങ്ങി. പുതിയ ഭാരവാഹികളായി: ടി.വി.ജോണി (പ്രസിഡന്റ്), സി.ഒ.ജോസഫ് (ജനറൽ സെക്രട്ടറി), ഷാജി ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
