രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പിടിഎ പ്രസിഡൻറ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ച യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 14 -ാം വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. എസ്എംസി ചെയർമാൻ ശശിധരൻ എ, മദർ പി ടി എ പ്രസിഡൻ്റ് ഷീല എം, പിടിഎ വൈസ് പ്രസിഡൻ്റ് ജോസ് മോൻ സിറിയക്ക്, സീനിയർ അസിസ്റ്റൻ്റ് പ്രശാന്ത് പി ജി, സ്റ്റാഫ് സെക്രട്ടറി സുമതി എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിതാവിൻ്റെ സ്മരണാർത്ഥം മുൻപിടിഎ പ്രസിഡൻ്റ് ബി അബ്ദുള്ള ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. മുൻ പിടിഎ പ്രസിഡൻ്റ് സി കെ ഉമ്മർ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു. പ്രഭാകരൻ കൊട്ടോടി, പി ടി എ പ്രസിഡൻ്റ് ഉമ്മർപൂണൂർ, എസ്എംസി ചെയർമാൻ ശശിധരൻ എ, പി ടി എ വൈസ് പ്രസിഡൻ്റ് ജോസ് മോൻ സിറിയക്ക് എന്നിവർ ചേർന്ന് പ്രീ പ്രൈമറി യിലെ കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. കേരള ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് അസോസിയേഷൻ പാവപ്പെട്ട 150 കുട്ടികൾക്ക് നോട്ട് ബുക്കും പേനയും വിതരണം ചെയ്തു. പ്രധാനധ്യാപിക അസ്മാബി എം കെ സ്വാഗതവും പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഷാജി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് പായസവിതരണവും കലാപരിപാടികളും നടന്നു.
