രാജപുരം: പുതിയ അധ്യയന വർഷത്തിന് ഉജ്ജ്വല തുടക്കം കുറിച്ച് സെന്റ് മേരീസ് എ.യു.പി. സ്കൂളിൽ കള്ളാർ പഞ്ചായത്ത്തല പ്രവേശനോത്സവം നടന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ. ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജോയ്സ് ജോൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈമൺ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ശ്രീവിദ്യ സ്കൂളിന്റെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ നാലാം വാർഡ് മെമ്പർ മിനി ഫിലിപ്പ് പ്രകാശനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ സജി എം.എ, പി.ടി.എ. പ്രസിഡന്റ് ബിനീഷ് വാണിയംപുരയിടത്തിൽ, എം.പി.ടി.എ. പ്രസിഡന്റ് സുമിഷ പ്രവീൺ എന്നിവർ ആശംസകൾ നേർന്നു.പരിപാടിയുടെ ഭാഗമായി ശിവമൗലിയുടെ സംഗീതാവതരണവും എൽ.പി., യു.പി. വിഭാഗം വിദ്യാർത്ഥികളുടെ നൃത്തപരിപാടികളും അരങ്ങേറി. ചടങ്ങിന് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കൂൾ പാർക്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി മോൾസി തോമസ് നന്ദി പറഞ്ഞു. .
