രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രി രാത്രികാല സേവനം നിർത്തിയിട്ട് മൂന്ന് മാസത്തിലധികമായി. രാത്രികാല സേവനം പുനരാരംഭിക്കാനും 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭിക്കാനും അതോടൊപ്പം പ്രസവസംബന്ധമായ ചികിൽസ ആരംഭിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് കെ.രജിതയും വൈസ് പ്രസിഡന്റ് എം.എം.സൈമൺ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ശ്രീവിദ്യ , 11-ാ വാർഡ് മെമ്പർ സി.രേഖ എന്നിവർ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകി. മറ്റ് കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സ്മാർട്ട് കൃഷിഭവൻ നിർമിക്കുന്നതിനുള്ള നടപടിക്രമം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനു വേണ്ടി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, പൂടംകല്ല് ഷോപ്പിംഗ് കോപ്ലക്സും, സ്റ്റേഡിയം ഗ്യാലറി നിർമിക്കുന്നതിനു വേണ്ടി കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജജനീഷ് , രാജപുരം ഇലക്ട്രിസിറ്റി ഓഫീസിന് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കുന്നതിനു വേണ്ടി . വകുപ്പ് മന്ത്രി സണ്ണി ജോസഫിന് എന്നിവർക്കും , ദുരന്ത നിവാരണ ഫണ്ട് അനുവദിച്ച കൊട്ടോടി – പേരടുക്കം സ്കൂൾ റോഡിൻ്റെ നിർമാണ കാലാവധി നീട്ടി നൽകുന്നതിന് പ്രിൻസിപ്പൽ ഡയറക്ടർക്കും ,
കള്ളാർ – പുഞ്ചക്കര റോഡ്, പൂടംകല്ല് ബളാൽ റോഡിന് ഫണ്ട് അനുവദിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന് എന്നിവർക്ക് നിവേദനം നന്നകി
