കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.

രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സതിയമ്മ മുഖ്യ പ്രഭാഷണം നടത്തി. സതിയമ്മയെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് ജോസ് മോൻ സിറിയക്ക് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.ജി.പ്രശാന്ത് സ്വാഗതവും വിദ്യാരംഗം കൺവീനർ പി.വി.അംബിക നന്ദിയും പറഞ്ഞു.. സ്റ്റാഫ് സെക്രട്ടറി സുമതി എം, അധ്യാപകനും എഴുത്തുകാരനുമായ രാജൻ ചുള്ളി, വിവിധ ക്ലബ്ബ് കൺവീനർമാർ എന്നിവർ സംസാരിച്ചു.
പോസ്റ്റർ രചന മത്സരം അക്ഷരമരം, ആസ്വാദന കുറിപ്പ് മത്സരം, വായന മത്സരം, എൻ്റെ പ്രിയ അക്ഷരം , അക്ഷര പയറ്റ് തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ വായനാ ദിനത്തിൻ്റെ ഭാഗമായി നടക്കും.